തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയതോടെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നു. 2023 ഒക്ടോബറിലാണ് സംസ്ഥാനം പദ്ധതിയിൽ ഒപ്പുവച്ച് 91.41 കോടി രൂപ ലഭിച്ചത്. എന്നാൽ പിന്നീട് രാഷ്ട്രീയ ലാഭത്തിനായി പിന്മാറിയതോടെ തുടർസഹായം നിർത്തലായി.
പദ്ധതിയിലൂടെ ലഭിക്കുമായിരുന്ന 1500 കോടി രൂപയുടെ സഹായം നഷ്ടമായതോടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി താഴ്ന്നു. സൗജന്യ യൂണിഫോം, പാഠപുസ്തക വിതരണം, പ്രീപ്രൈമറി വിദ്യാഭ്യാസം, ഭിന്നശേഷി കുട്ടികളുടെ പ്രത്യേക സഹായം എന്നിവയെല്ലാം മുടങ്ങി. സമഗ്ര ശിക്ഷാ പദ്ധതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം കുടിശികയായി.
പ്രതിമാസം നടന്നിരുന്ന അദ്ധ്യാപക പരിശീലനവും ഒരു വർഷമായി നിലച്ചു. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കുള്ള സൗജന്യ സഹായങ്ങൾ നിർത്തലായതോടെ വിദ്യാഭ്യാസ രംഗം കടുത്ത പ്രതിസന്ധിയിലാണ്.
Photo and News Source: Janmabhumi







