അട്ടപ്പാടിയിൽ അമ്മയാൻ ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു. അബ്ബന്നൂരിലെ പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ ചികിത്സയ്ക്കായി ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഒരാഴ്ച്ച മുമ്പ് കാട്ടിൽ താൽക്കാലിക സംരക്ഷണ കേന്ദ്രം ഒരുക്കി കുട്ടിയാനയെ വനത്തിലുതന്നെ നിർത്തിയിരുന്നു. അമ്മയാൻ തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അമ്മയാൻ എത്താതായതോടെ ധോണിയിലേക്ക് മാറ്റുകയായിരുന്നു.
ഏപ്രിൽ 14-ന് ജനിച്ച ആനക്കുട്ടിയെ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ വനം ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആനക്കൂട്ടത്തിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന് ഫോറസ്റ്റ് വെറ്റിനറി ഓഫീസറുടെ മേൽനോട്ടത്തിൽ പരിചരണം തുടർന്നു. പിന്നീട് ചികിത്സയ്ക്കിടെ കുട്ടിയാന ചരിഞ്ഞു. പോസ്റ്റ്മോർട്ടം ശേഷം ജഡം സംസ്കരിച്ചു.
Photo and News Source: Kerala Online News










