റിയാദിൽ വച്ച് 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റ് പിവി കാസിമിന് യാത്രയയപ്പ് നൽകി. പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം, അഫ്ലാജിൽ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തിയിരുന്നു.
യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ, ട്രഷറർ പ്രജു മുടക്കയിൽ, ജോയിന്റ് സെക്രട്ടറിമാരായ രമേശ് മുടക്കയിൽ, സാമുവൽ കെജെ, ജോയിന്റ് ട്രഷറർ ബിജു വിടി, എക്സിക്യൂട്ടീവ് അംഗങ്ങൾ നൗഷാദ് പേങ്ങാട്ടിരി, സതീശ് എൻ എന്നിവർ പങ്കെടുത്തു.
നാല് പതിറ്റാണ്ടിലധികം നീണ്ട പ്രവാസം കാസിമിനെ സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ടയാളാക്കി. യൂണിറ്റിന്റെ നേതൃത്വം കാസിമിന് ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും യാത്രപോകുന്ന കാസിം നന്ദിയും പ്രകടിപ്പിച്ചു.
Photo and News Source: Mathrubhumi







