കല്പറ്റയിലെ ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ആദരിച്ചു. ആന്ധ്രപ്രദേശിലും ബിഹാറിലും നടന്ന മത്സരങ്ങളിൽ പങ്കെടുത്ത അൽത്താഫ് അബ്ദുൾ അസീസ്, മുഹമ്മദ് അൻസിൽ, അഫാമ് അലി, ഹന്ന ഫാത്തിമ, നസ്‌ല ഫാത്തിമ, എ. സഫ, കോച്ച് ദിയൂഫ് എന്നിവരെ പ്രശംസിച്ചു. അസോസിയേഷൻ ട്രഷറർ കെ.വി. ഹാരിഷ് അധ്യക്ഷനായി.

സ്പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, കേരള സൈക്കിൾ പോളോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. റിയാസ്, ജോയിന്റ് സെക്രട്ടറി എം. സാദിഖ്, സംഷാദ് മരക്കാർ, സെക്രട്ടറി എൻ.സി. സാജിദ്, ടി. നവാസ്, അർജുൻ തോമസ്, എ.കെ. സുബൈദ, നീതു പ്രസാദ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി താരങ്ങൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

Photo and News Source: Mathrubhumi