അയർലണ്ടിൽ കഴിഞ്ഞ വർഷം 7.63 ലക്ഷം ഡോസ് അനധികൃത മരുന്നുകൾ പിടികൂടിയതായി ഹെൽത്ത് പ്രോഡക്ട്സ് റെഗുലേറ്ററി അതോറിറ്റി (HPRA) റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടറുടെ റിസിപിയോടെ മാത്രം ലഭിക്കുന്ന മരുന്നുകൾ ഓൺലൈനോ മറ്റു വഴികളിലൂടെയോ വാങ്ങുന്നത് ഗൗരവമായ പ്രശ്നമാണെന്ന് HPRA വ്യക്തമാക്കി.
2024-ൽ പിടികൂടിയത് 10.01 ലക്ഷം ഡോസേജ് ആയിരുന്നു. പുതിയ കണക്കുകൾ ആശ്വാസം നൽകുമെങ്കിലും, അനധികൃത മരുന്തുകളുടെ ഉപയോഗവും ആവശ്യക്കാരും കുറഞ്ഞെന്ന് ഇതിൽ നിന്നും ഉറപ്പാക്കാനാവില്ല. ഈ മരുന്നുകളുടെ ഗുണനിലവാരമോ സുരക്ഷയോ ഉറപ്പില്ലാത്തതിനാൽ, ഇവ ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഫാർമസികളിൽ നിന്നല്ലാതെ വാങ്ങുന്ന മരുന്നുകളുടെ ഉപയോഗം ഉടൻ നിർത്തണമെന്ന് HPRA പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു. ഏതെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണാൻ നിർദ്ദേശിക്കുന്നു.
2025-ൽ പിടിച്ചെടുത്ത മരുന്നുകളിൽ 27% സെഡേറ്റീവുകളാണ്. ഉദ്ധാരണപ്രശ്ന മരുന്നുകൾ (14%), അനബോളിക് സ്റ്റിറോയിഡുകൾ (12%), പ്രമേഹ-മെലിയാന മരുന്നുകൾ (9%), വേദനസംഹാരികൾ (5%) എന്നിവയാണ് അടുത്തത്. ശരീരഭാരം കുറയ്ക്കുന്ന മരുന്നുകളുടെ പിടികൂടൽ 2024-ൽ 47,170-ലേക്ക് 48,752 ആയി ഉയർന്നു.
Photo and News Source: Sathyam Online







