കോട്ടയം: സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനം എഴുത്തുകാരൻ എൻ.എസ്. മാധവൻ നടത്തിയിരിക്കുന്നു. 75 സീറ്റുകളുമായി എൽഡിഎഫ് തുടർഭരണത്തിനെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകളും ലഭിക്കുമെന്നും ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് പ്രവചനം പുറത്തുവന്നത്. പശ്ചിമ ബംഗാളിന്റെ രണ്ടാം ഘട്ട എക്സിറ്റ് പോളിന് ശേഷമാണ് പ്രവചനം നടത്തിയത്. ജില്ല തിരിച്ചുള്ള വിശദമായ പ്രവചനവും അദ്ദേഹം പങ്കുവെച്ചു. മലപ്പുറം, എറണാകുളം ജില്ലകൾ യുഡിഎഫിന്റെ കോട്ടകളായി തുടരുമെന്നാണ് പ്രവചനം.
കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്നും വയനാട് ജില്ലയിൽ യുഡിഎഫ് തോൽവി നേരിടുമെന്നും പ്രവചിക്കുന്നു. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരമാണെന്ന് പറയുന്നു. 2021-ലെ പ്രവചനവും യുഡിഎഫിന് 59 സീറ്റും ട്വന്റി 20-ന് ഒരു സീറ്റ് നൽകിയിരുന്നു. ബിജെപിക്ക് അന്ന് പോലും സീറ്റുകളൊന്നും പ്രവചിച്ചില്ലായിരുന്നു.
Photo and News Source: Sathyam Online







