തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് 18 വയസ്സിനു മുമ്പുതന്നെ ലഭിച്ചതായി പരാതി. 1966 മേയ് 25-ന് ജനിച്ച ഗണേഷ് കുമാറിന് 1984 ഫെബ്രുവരി 13-ന് 17 വയസ്സും 8 മാസവും പ്രായമുള്ളപ്പോൾ ലൈസൻസ് നൽകിയെന്നാണ് രേഖകൾ.

ലൈസൻസിലുള്ള ജനനത്തീയതി നിയമസഭാ രേഖകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 18 വയസ്സാകുന്നതിനുമുമ്പേ ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാൽ റദ്ദാക്കണമെന്നാണ് ചട്ടം. പൊതുപ്രവർത്തകൻ പായ്ചിറ നവാസ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറെ സമീപിച്ച് ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.

ഗണേഷ് കുമാർ മന്ത്രിയാകുന്നതിനുമുമ്പ് ലൈസൻസ് പലതവണ പുതുക്കിയിട്ടുണ്ട്. ജനനത്തീയതിയും ലൈസൻസ് തീയതിയും തമ്മിൽ പരിശോധിക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് പരാതിയിൽ പറയുന്നു. അടിയന്തര അന്വേഷണത്തിനും ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെടുന്നു.

Photo and News Source: Sathyam Online