കേരളം കൊടുംചൂടില്‍ അലയുന്നു. മൂന്നാറിലെ യുവി ഇന്‍ഡക്ട്‌സ് നിരക്ക് 8-ല്‍ എത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത് 9-ലേക്ക് ഉയരുകയാണെങ്കില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരും.

യുവി റേയ്‌സ് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശം. പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം.

വിനോദസഞ്ചാരികളെ സംരക്ഷിക്കുന്നതിനായി ടൂറിസം വകുപ്പ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അവരോട് ആവശ്യപ്പെടുന്നു.

Photo and News Source: 24 News