ന്ന്യൂഡൽഹിയിൽ: കേന്ദ്ര ഗവൺമെന്റിന്റെ തിങ്ക് ടാങ്കായ നീതി ആയോഗിന്റെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രഗല്ഭ സാമ്പത്തിക വിദഗ്ധൻ അശോക് ലാഹിരിയെ നിയമിച്ചു. നാല് പതിറ്റാണ്ടിലേറെ സാമ്പത്തിക മേഖലയിൽ പ്രവർത്തിച്ച ലാഹിരി, കേന്ദ്ര മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും 15-ാം ധനകാര്യ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് ബാങ്ക്, ഐഎംഎഫ്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് എന്നിവയുമായും അദ്ദേഹം ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്.

പ്രൊഫ. ഗോബർദ്ധൻ ദാസിനെ നീതി ആയോഗിന്റെ അംഗമായി നിയമിച്ചു. ശാസ്ത്രജ്ഞനായ ദാസ്, ഇമ്മ്യൂണോളജി, പകർച്ചവ്യാധികൾ എന്നീ മേഖലകളിലെ ഗവേഷണത്തിന് പ്രശസ്തനാണ്. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു ദളിത് അഭയാർത്ഥി കുടുംബത്തിൽ ജനിച്ച അദ്ദേഹം, ദാരിദ്ര്യത്തെ മറികടന്ന് ഉന്നത വിജയങ്ങൾ നേടി. ബംഗാളിലെ കലാപത്തിൽ 17 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ദാസ്, ജെഎൻയുവിൽ പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയിലും ഗവേഷണം നടത്തിയ അദ്ദേഹം മാതൃരാജ്യത്തെ സേവിക്കാൻ തിരിച്ചെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നീതി ആയോഗിൽ ലാഹിരിയുടെയും ദാസിന്റെയും നിയമനം സംസ്ഥാനങ്ങളിലെ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Photo and News Source: Janam TV