പരിപ്പും കുമ്പളങ്ങയും ചേർത്തുള്ള കറി ഏറെ പ്രിയമുള്ളതാണ്. പരിപ്പ് കഴുകി വൃത്തിയാക്കി എടുക്കണം. പരിപ്പിന്റെ അളവിന്റെ ഇരട്ടി കുമ്പളങ്ങ എടുക്കുന്നത് നല്ലത്. അരകപ്പ് പരിപ്പിന് 4 കപ്പ് കുമ്പളങ്ങ കഷ്ണങ്ങളാക്കി ചേർക്കാം.
ഉപ്പും പച്ചമുളകും ചേർത്ത് കുക്കറിൽ വയ്ക്കുക. രണ്ട് വിസിൽ വന്ന ശേഷം തീ അണയ്ക്കണം. കുക്കറിലെ ആവി മുഴുവൻ പോകുമ്പോൾ തുറക്കാം. പരിപ്പും കുമ്പളങ്ങയും നന്നായി ഉടച്ചെടുക്കുക.
തേങ്ങയും ജീരകവും ചെറിയ ഉള്ളിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അരപ്പ് കറിയിലേക്ക് ചേർത്ത് തിളപ്പിക്കണം. പിന്നെ പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കുക. രുചികരമായ കറി തയ്യാറായി.
Photo and News Source: Kerala Online News



