കുട്ടികളിലെ വളർച്ചാപരമായ വെല്ലുവിളികളും പഠനപ്രശ്നങ്ങളും നേരത്തേ കണ്ടെത്തി ശാസ്ത്രീയമായ ചികിത്സ ഉറപ്പാക്കുന്നതിനായി 'തണൽ' സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ക്യാമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. സെറിബ്രൽ പാൽസി, ഓട്ടിസം, ഡൗൺ സിൻഡ്രോം, സംസാര-ഭാഷാ വൈകല്യങ്ങൾ, കേൾവിപ്രശ്നങ്ങൾ, പെരുമാറ്റവൈകല്യങ്ങൾ, ബുദ്ധിപരമായ വെല്ലുവിളികൾ, ദന്തപ്രശ്നങ്ങൾ എന്നിവ നേരിടുന്ന കുട്ടികൾക്ക് ഈ ക്യാമ്പിൽ വിദഗ്ധ ചികിത്സയും നിർദ്ദേശങ്ങളും ലഭ്യമാകും.

കണ്ണൂർ കോർപറേഷനുമായി സഹകരിച്ച് മെയ് 24-ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ കണ്ണൂർ ക്യാപിറ്റോൾ മാളിന്റെ ആറാം നിലയിലുള്ള തണൽ സൂപ്പർ സ്പെഷ്യലിറ്റി ഏർലി ഇന്റർവെൻഷൻ സെന്ററിലാണ് ആദ്യ ക്യാമ്പ് നടക്കുന്നത്. തുടർന്ന്, തലശ്ശേരി മുൻസിപ്പാലിറ്റിയുമായി ചേർന്ന് മെയ് 25-ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ തലശ്ശേരി ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലും ക്യാമ്പ് സംഘടിപ്പിക്കും. ഈ മേഖലയിലെ പ്രമുഖ ഡോക്ടർമാരും വിദഗ്ധരും ക്യാമ്പിൽ സേവനം നൽകും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് 23-ന് മുൻപായി നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9947885666, 9946889666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ ഡോ. ദിൽഷത് റൈഹാന, നൗഷാദ് എം.ആർ., ഡോ. താജുദീൻ കെ.പി., എൻ. രാമചന്ദ്രൻ, ഫീഖ് പി.കെ. എന്നിവർ പങ്കെടുത്തു.

Photo and News Source: Kerala Online News