പോപ്പ് ഗായകൻ മൈക്കൽ ജാക്സണെതിരെ നാല് സഹോദരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചു. ഇവർ മൈക്കൽ ജാക്സന്റെ എസ്റ്റേറ്റിനെതിരെ കോടതിയിൽ സിവിൽ നിയമനടപടി ആരംഭിച്ചു. ഫെബ്രുവരിയിൽ ഹർജി ഫയൽ ചെയ്ത ഇവർ, 2000-കളിൽ കുട്ടികളായിരിക്കെ ജാക്സൺ മയക്കുമരുന്ന് നൽകി വർഷങ്ങളോളം ലൈംഗികപീഡനം നടത്തിയെന്ന് ആരോപിക്കുന്നു. പരാതിക്കാർക്ക് 7-8 വയസ്സുള്ളപ്പോൾ തുടങ്ങിയ പീഡനം ഒരു ദശാബ്ദത്തോളം നീണ്ടുനിന്നുവെന്നാണ് ഹർജിയിൽ പറയുന്നത്.

ജാക്സണും കുടുംബവും അടുത്ത ബന്ധം പുലർത്തിയിരുന്ന കുട്ടികളുടെ പിതാവ് ഹോട്ടൽ ജീവനക്കാരനായിരുന്നു. കൺസർട്ട് ടൂറുകളിലും വീട്ടിൽ സന്ദർശനവേളയിലും പീഡനം നടന്നുവെന്നാണ് ആരോപണം. കുട്ടികളുടെ മാതാപിതാക്കൾക്ക് ഇതെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. "മൈക്കൽ ജാക്സൺ നിരന്തരമായി കുട്ടികളെ പീഡിപ്പിക്കുന്നയാളായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി മയക്കുമരുന്ന് നൽകി ലൈംഗികാക്രമണം നടത്തിയെന്ന് പരാതിക്കാർ പറയുന്നു.

Photo and News Source: Samakalika Malayalam