മെറ്റ പ്ലാറ്റ്‌ഫോമുകൾ വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ഏകദേശം 8,000 ജീവനക്കാരെ (10%) ഒഴിവാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനാണ് ഈ നടപടി. ഡാറ്റാ സെന്ററുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായി കൂടുതൽ തുക വകയിരുത്തുമെന്ന് മെറ്റ വ്യക്തമാക്കി. നിലവിലുള്ള പിരിച്ചുവിടലിന് പുറമെ, നികത്താനിരുന്ന 6,000 ഒഴിവുകളും റദ്ദാക്കിയിട്ടുണ്ട്. അടുത്ത മാസം മുതൽ പിരിച്ചുവിടൽ നടപടികൾ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിച്ചത്.

സ്നാപ്, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും സമാനമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്. സാങ്കേതിക മാറ്റങ്ങൾ തൊഴിൽ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Photo and News Source: Sathyam Online