വെള്ളരിക്കുണ്ടിൽ നടക്കുന്ന സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിനായി ജില്ലാ ടീമിനെ പരിശീലിപ്പിക്കുന്നത് മകളും അച്ഛനുമാണ്. ബളാൽ കല്ലൻചിറയിലെ കെ.സി. ആന്റണിയും മകൾ അലീന ഹേമന്തുമാണ് ഈ ജോലിക്കായി നിയമിതരായത്. അലീന ചീഫ് കോച്ചും ആന്റണി അസിസ്റ്റന്റുമായി പ്രവർത്തിക്കുന്നു.
14 താരങ്ങളെ മത്സരത്തിന് ഒരുക്കുന്ന തിരക്കിലാണ് ഇവർ. മുൻ ദേശീയ താരമായ അലീന ഹേമന്തിന് ബി.പി.എഡ്., എൻ.ഐ.എസ്. വിജയിയാണ്. ഇൻഡോനീഷ്യയിൽ നിന്ന് എഫ്.ഐ.വി.ബി. ലെവൽ വൺ പരിശീലന പരീക്ഷ പാസായിട്ടുണ്ട്. നിലവിൽ ലെവൽ റ്റു പരീക്ഷക്കുള്ള ഒരുക്കത്തിലാണ്.
സംസ്ഥാന വോളിബോൾ അസോസിയേഷന്റെ പരിശീലനയോഗ്യത നേടിയ ആന്റണി നിരവധി തവണ ജില്ലാ ടീമിന്റെ പരിശീലകനായിട്ടുണ്ട്. സംസ്ഥാന ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. വെള്ളരിക്കുണ്ട് സ്കൂൾ മൈതാനത്ത് പൊരിവെയിലിൽ പരിശീലനം തുടരുന്നു.
Photo and News Source: Mathrubhumi



