ചാലക്കുടി പുഴയിലൂടെയുള്ള പഴയ പാലം ബലപരിശോധനയ്ക്കായി അടച്ചതിന് ശേഷം വെള്ളിയാഴ്ച വൈകീട്ട് 5. 30-ന് വീണ്ടും ഗതാഗതത്തിന് തുറന്നു. ഏപ്രിൽ 18-ന് രാത്രി 10 മണിയോടെ പാലം അടച്ചത് തുടർന്നായിരുന്നു പരിശോധന. പരിശോധനയിൽ തകരാറൊന്നും കണ്ടെത്തിയില്ലെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡി (ജി. ഐ. പി. എൽ. ) വക്താക്കൾ അറിയിച്ചു. ചെന്നൈ ഐ. ഐ. ടി. വിദഗ്ധരുടെ റിപ്പോർട്ട് ലഭിക്കാൻ ഒരാഴ്ചയിലധികം സമയമെടുക്കും.

റിപ്പോർട്ട് ലഭിച്ച ശേഷമേ അടച്ചിടേണ്ട തീയതി നിശ്ചയിക്കുകയുള്ളൂ. പാലത്തിലെ 42 ബെയറിങ്ങുകളിൽ 7 സ്പാനുകളിലായി മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന് രണ്ടാഴ്ചക്കുള്ളിൽ തീർക്കാനാണ് തീരുമാനം. മാസങ്ങൾ എടുക്കുമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും, പുതിയ പദ്ധതി നടപ്പിലാക്കും.

Photo and News Source: Mathrubhumi