ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തിന് ഇസ്രയേൽ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പച്ചക്കൊടി ലഭിച്ചാലുടന്‍ ആക്രമണം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇറാന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത ഘട്ടത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കാറ്റ്‌സ് പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ഖംനഇ പാരമ്പരക്കെതിരെ കടുത്ത വെല്ലുവിളിയും ഉയർത്തി. ഇതോടെ മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സൂചനയാണ് ഇസ്രയേൽ നൽകുന്നത്.

ഇറാന്റെ നിലപാട് പ്രകാരം, അമേരിക്കയുമായുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകണമെങ്കിൽ ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും പൂര്‍ണ്ണമായി അംഗീകരിക്കണം. ഇറാന്റെ പാര്‍ലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഇന്നലെ ഈ നിലപാട് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നീക്കാതെ ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Photo and News Source: Kerala Online News