ജീവിതം ഒരു വെല്ലുവിളിയാണ്. അതു നേരിടുക. ജീവിതം ഒരു മത്സരക്കളിയാണ് – അതില്‍ പങ്കെടുക്കുക. ജീവിതം സ്നേഹമാണ് – അതു പങ്കുവെയ്ക്കുക. ജീവിതം സ്വപ്നമാണ് – അതു സഫലമാക്കുക.

മനുഷ്യജീവിതം വളരെ സങ്കീർണ്ണമാണ്. ചിലർ അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു. എങ്കിലും ജീവിതം കഠിനമാണ്. പ്രശ്നങ്ങളില്ലാത്തതായി തോന്നിയാലും, അത് പ്രശ്നങ്ങളാൽ നിറഞ്ഞതാണ്. ജീവിതം ഒരു പ്രശാന്തയാത്രയല്ല. അതിന്റെ ഓരോ ഘട്ടവും പരിശോധിക്കപ്പെടണം, നിരീക്ഷിക്കപ്പെടണം, പര്യാലോചിക്കപ്പെടണം, ചർച്ചചെയ്യപ്പെടണം.

ജീവിതം ഒരു ദിനപ്പത്രം പോലെയാണ്. ഇന്നത്തെ പത്രം ഇന്നുവായിക്കുന്നു. നാളെ വായിക്കുന്നത് നാളത്തെ പത്രമാണ്. ഇന്നലത്തെ പത്രം വീണ്ടും വായിക്കുന്നില്ല. ന്യൂസ് പേപ്പറിന് നിത്യവർത്തമാനമില്ല. ഇന്നത്തെ പത്രം നാളെ വെയ്സ്റ്റ് പേപ്പറാകുമെങ്കിലും, ഇടയിലുള്ള അനുസ്യൂതിയും ഇണക്കുബന്ധവും നിലനിൽക്കുന്നു.

ജീവിതത്തെ നേരിടാൻ നേരായ സമീപനം വേണം. ഒരിക്കലെന്നോണം ലഭിക്കുന്ന ജീവിതം അരോഗദൃഢഗാത്രമാവണം. ജീവിതം തുടർച്ചയായ സന്തോഷമോ സങ്കടമോ അല്ല. രണ്ടു ദുഃഖങ്ങളുടെ ഇടവേളയാണ് സുഖം. വെല്ലുവിളികളെ നേരിടാൻ ആത്മബോധം അത്യാവശ്യമാണ്.

Photo and News Source: Janmabhumi