ഫെബ്രുവരി 28 മുതൽ അടച്ചിരുന്ന കുവൈത്തിന്റെ വ്യോമപാത വീണ്ടും പ്രവർത്തനമാരംഭിച്ചു. സിവിൽ എവിയേഷൻ ഡയറക്ടറേറ്റ് ജനറൽ, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിമാനത്താവള പ്രവർത്തനം പുനരാരംഭിക്കുന്നതെന്ന് വ്യക്തമാക്കി.
വിമാന സർവീസുകൾ പൂർണമായും ഒരേസമയം പുനരാരംഭിക്കില്ലെന്നും, നിയന്ത്രിത രീതിയിലാണ് പ്രവർത്തനം ആരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ നിശ്ചിത റൂട്ടുകളിലേക്കാണ് വിമാനങ്ങൾ പറക്കുക. ടെർമിനൽ 4, 5 എന്നിവിടങ്ങളിലൂടെയാണ് തുടക്കത്തിൽ സർവീസുകൾ പ്രവർത്തിക്കുക.
പ്രവർത്തന തയ്യാറെടുപ്പും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി, തുടർന്ന് സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കും. ഓരോ ഘട്ടത്തിലും പ്രവർത്തനങ്ങളുടെ കാര്യക്ഷമത നിരീക്ഷിച്ചുകൊണ്ടാണ് വിമാന ഗതാഗതം പുനരാരംഭിക്കുന്നത്. പ്രവർത്തനം പൂർണമായി സാധാരണ നിലയിലാക്കാൻ കൂടുതൽ ഘട്ടങ്ങൾ പിന്നിടേണ്ടിവരും.
Photo and News Source: Kairali News



