ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ജിസിസി രാജ്യങ്ങളിലേക്ക് അവശ്യവസ്തുക്കളുടെ സുഗമമായ ലഭ്യത ഉറപ്പാക്കി ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഏറ്റവും മികച്ച മാംസോത്പന്നങ്ങൾ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ ലുലു എത്തിക്കുന്നു. ഏകദേശം 3500 മെട്രിക് ടണ്ണിലേറെ ഇറച്ചിയാണ് ഇത്തരത്തിൽ വിപണിയിൽ ലഭ്യമാക്കുന്നത്.
ഉപഭോക്താക്കൾക്ക് മികച്ച ഗുണമേന്മയുള്ള ഫ്രഷ് ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രീമിയം മട്ടൺ, ബീഫ്, പോൾട്രി, ബേബി ക്യാമൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രത്യേക ഖുർബാനി ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. മെയ് 21 വരെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഓർഡറുകൾ ബുക്ക് ചെയ്യാൻ അവസരമുണ്ട്.
ഇറച്ചി ഉത്പന്നങ്ങൾക്ക് പുറമെ, ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ തുടങ്ങിയവയ്ക്കും ആകർഷകമായ ഓഫറുകൾ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ഫാഷൻ അക്സസറീസ്, ഫൂട്ട് വെയർ, ലേഡീസ് ബാഗ്, ബേബി അക്സസറീസ് എന്നിവയിൽ 200 ദിർഹം വരെ ഷോപ്പിംഗ് നടത്തുന്നവർക്ക് 'ഹാഫ് പേ ബാക്ക്' ഓഫറും ലഭ്യമാണ്. ചോക്ലേറ്റുകൾക്കും ഗിഫ്റ്റ് ഐറ്റങ്ങൾക്കും പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും മികച്ച ഓഫറുകൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Photo and News Source: Siraj Live







