വാംഖഡെയിലെ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ബൗളിംഗിനെതിരെ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 26 പന്തുകളിൽ 53 റൺസ് നേടി അദ്ദേഹം അര്‍ധ സെഞ്ച്വറി പൂർത്തിയാക്കി. 3 സിക്സുകളും 6 ഫോറുകളും ഉൾപ്പെടെ തിളങ്ങിയ സഞ്ജു, ടീമിന്റെ സ്കോറിനെ ഉയർത്താൻ നേതൃത്വം നൽകി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്ങ്സ് ആദ്യം ബാറ്റ് ചെയ്തു. സഞ്ജുവിന്റെ തകര്‍പ്പനടികളോടൊപ്പം മറുഭാഗത്ത് വിക്കറ്റുകൾ വീഴുന്നുണ്ടായിരുന്നു.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 22 റൺസും സര്‍ഫറാസ് ഖാൻ 14 റൺസും നേടി. ഡെവാള്‍ഡ് ബ്രവിസ് 21 റൺസുമായി പിന്തുണ നൽകിയെങ്കിലും അശ്വനി കുമാറിന്റെ പന്തിൽ പുറത്തായി. ശിവം ദുബെയുടെ പരാജയവും സിഎസ്‌കെയുടെ പ്രകടനത്തെ ബാധിച്ചു.
Photo and News Source: Samakalika Malayalam



