ദുബൈ | തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം ലോകവ്യാപകമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) പുറത്തുവിട്ട പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഓരോ വർഷവും ഏകദേശം 9,00,000 പേർ തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട് മരണമടയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ജോലിയിലെ അമിതഭാരം, കഠിനാധ്വാനത്തിന് തുല്യമായ പ്രതിഫലം ലഭിക്കാത്ത സാഹചര്യം, ദീർഘനേരത്തെ ജോലി, തൊഴിൽ സുരക്ഷിതത്വമില്ലായ്മ എന്നിവ ഹൃദ്രോഗങ്ങൾക്കും മാനസിക തകരാറുകൾക്കും കാരണമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാനത്തിൽ പ്രതിവർഷം 8,40,000 പേർ ഇത്തരം സാഹചര്യങ്ങൾ മൂലം മരണമടയുന്നു. ആഗോളതലത്തിൽ 35 ശതമാനം തൊഴിലാളികളും ആഴ്ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണ്. 23 ശതമാനം പേർ തൊഴിലിടങ്ങളിൽ അക്രമമോ പീഡനമോ നേരിടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Photo and News Source: Siraj Live