മേയ് 8-ന് തീയേറ്ററുകളിൽ എത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'അങ്കം അട്ടഹാസം'. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരാണ് ആക്ഷൻസ് ഒരുക്കിയിരിക്കുന്നത്.

മധ്യകഥാപാത്രങ്ങളായി മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാരാജൻ, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, ദീപക് ശിവരാജൻ എന്നിവരും ചിത്രത്തിൽ ഉൾപ്പെടുന്നു.

സുജിത്ത് എസ് നായർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ) എന്നിവർ നിർവഹിക്കുന്നു. ശിവൻ എസ് സംഗീത് ഛായാഗ്രഹണവും, ശ്രീകുമാർ വാസുദേവ് സംഗീതവും ഒരുക്കിയിരിക്കുന്നു.

Photo and News Source: Janmabhumi