ഡെറാഡൂണിൽ നടന്ന വാഹനാപകടം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാള് ജില്ലയിലെ ചമ്പ ബ്ലോക്കിലായിരുന്നു സംഭവം. കാര് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേരുടെ മരണത്തിന് ഇടയാക്കി.
പരുക്കേറ്റവരെ ഉടനടി സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എസ്ഡിആർഎഫ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവർ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് പോലീസ് അറിയിച്ചത്.
ജില്ലാ മജിസ്ട്രേറ്റ് നിതിക ഖണ്ഡേല്വാളും എംഎൽഎ കിഷോർ ഉപാധ്യായും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സംഭവത്തിൽ അനുശോചനമറിയിച്ചു. പരുക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
Photo and News Source: Siraj Live



