തിരുവനന്തപുരം: പാമ്പുകടി പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ വേണം. ചൂട് കൂടുന്നതോടെ പാമ്പുകൾ തണുപ്പുള്ള ഇടങ്ങൾ തേടുന്നു. വീടും പരിസരവും ശുദ്ധമായി സൂക്ഷിക്കുക. മാളങ്ങളെയും പൊത്തുകളെയും സിമന്റോ മറ്റോ അടച്ച് പാമ്പുകൾ കയറാതിരിക്കാനുള്ള നടപടി സ്വീകരിക്കുക.
പാമ്പുകടിയേറ്റാൽ സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. ആശുപത്രികളിൽ ലഭ്യമായ ആന്റി സ്നേക്ക് വെനം ഉപയോഗിച്ച് രോഗിയെ രക്ഷിക്കാം. എല്ലാ ആശുപത്രികളും പ്രോട്ടോക്കോൾ പാലിച്ച് ചികിത്സ നല്കണം. വീടിനുള്ളിൽ പാമ്പ് കടിക്കുന്നത് ഒഴിവാക്കാൻ ജനലുകളും വാതിലുകളും അടച്ചിടുക. നിലത്ത് ഉറങ്ങാതെ കിടക്ക ഉപയോഗിക്കുക.
വീടിന് ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക. വിറക്, ചിരട്ട, തുണികൾ എന്നിവ അടുക്കി വയ്ക്കരുത്. പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക. രാത്രിയിൽ മതിയായ വെളിച്ചം ഉറപ്പാക്കുക. പ്രതിരോധ നടപടികൾ പാലിച്ചാൽ പാമ്പുകടി അപകടം കുറക്കാം.
Photo and News Source: Janmabhumi



