ചൂടുകാലത്ത് മേക്കപ്പ് നിലനിർത്തുന്നത് ഏറെ വെല്ലുവിളിയാണ്. വിയർപ്പും എണ്ണമയവും കാരണം മേക്കപ്പ് ഒലിച്ചുപോവുകയും മുഖത്തിന്റെ തിളക്കം കുറയുകയും ചെയ്യും. എന്നാല്‍ ചില ലളിതമായ ട്രിക്കുകൾ പാലിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

മേക്കപ്പിന് മുൻപ് മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും വിയർപ്പ് കുറയ്ക്കാനും സഹായിക്കും. കട്ടിയുള്ള ക്രീമുകളെക്കാൾ ജലാംശമുള്ള ജെൽ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുക. ഓയിൽ-ഫ്രീ പ്രൈമർ ഉപയോഗിച്ച് എണ്ണമയം നിയന്ത്രിക്കുകയും മേക്കപ്പിന് അടിത്തറ ഒരുക്കുക.

ബിബി ക്രീമുകളോ ടിന്റഡ് മോയ്സ്ചറൈസറുകളോ ഉപയോഗിക്കുക. ക്രീം ബ്ലഷിന് പകരം പൗഡർ ബ്ലഷ് ഉപയോഗിക്കുക. വാട്ടർ പ്രൂഫ് മസ്കാര, ഐലൈനർ, സെറ്റിങ് സ്പ്രേ എന്നിവ ഉപയോഗിച്ച് മേക്കപ്പ് ദീർഘനേരം നിലനിർത്താം. കോംപാക്റ്റ് പൗഡർ ഉപയോഗിച്ച് മേക്കപ്പ് സെറ്റ് ചെയ്യുക. ഇവയെല്ലാം പാലിച്ചാൽ ചൂടുകാലത്തും മേക്കപ്പ് ഫ്രഷ് ആയി നിലനിൽക്കും.

Photo and News Source: Samakalika Malayalam