മുംബൈ: ആവർത്തിച്ചുള്ള ഓട്ടോ പേമെന്റുകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. യു.പി.ഐ., കാർഡ്, പ്രീപെയ്ഡ് പേമെന്റ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെയുള്ള ഡിജിറ്റൽ ഇടപാടുകൾ ലളിതമാക്കുന്നതാണ് ലക്ഷ്യം.

15,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഒ.ടി.പി. ആവശ്യമില്ല. 15,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് അധിക സ്ഥിരീകരണം ആവശ്യമാണ്. ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ക്രെഡിറ്റ് കാർഡ് ബിൽ എന്നിവയ്ക്ക് 15,000 മുതൽ ഒരുലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് ഒ.ടി.പി. ഇല്ലാതെ തന്നെ ഓട്ടോ ഡെബിറ്റ് സാധ്യമാകും.

ഇ-മാൻഡേറ്റ് ഇടപാടുകൾക്ക് 24 മണിക്കൂർ മുൻപ് ഉപഭോക്താവിന് സന്ദേശം ലഭിക്കണം. വ്യാപാരിയുടെ പേര്, തുക, പണം പിടിക്കുന്ന തീയതി എന്നിവ ഉൾപ്പെടുത്തണം. ഇടപാട് റദ്ദാക്കാനുള്ള അവസരം ഉപഭോക്താവിന് നൽകണം. അനധികൃത ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള ബാധ്യത പരിമിതപ്പെടുത്തുന്ന ചട്ടങ്ങളും ഈ മാർഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Photo and News Source: Kerala Online News