ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ഒൻപതു മണിവരെ 17.69% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 5.73 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 234 അംഗ നിയമസഭയിലേക്കായി 4,023 സ്ഥാനാർഥികൾ മത്സരിക്കുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. തമിഴ്നാട് വിജയിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഭാര്യ ദുർഗയും മകൻ ഉപമുഖ്യമന്ത്രി ഉദയനിധിയുമൊപ്പമായിരുന്നു സ്റ്റാലിൻ വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് സമയം രണ്ടു മണിക്കൂർ ദീർഘിപ്പിക്കണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. ഗതാഗത തടസ്സവും പോളിങ്ങിലെ താമസവും കാരണം നിരവധി പേർക്ക് കാത്തിരിക്കേണ്ടിവരുന്നുവെന്നാണ് വിജയ് അഭിപ്രായപ്പെട്ടത്. അതേസമയം, സേലം അരിസിപാളയിലെ 139-ാം നമ്പർ ബൂത്തിൽ എഐഎഡിഎംകെ-ഡിഎംകെ ബൂത്ത് ഏജന്റുമാർ തമ്മിൽ സംഘർഷമുണ്ടായി.
Photo and News Source: Mathrubhumi



