വിവാഹദിവസം വരന്റെ കുടുംബം സമ്മാനിച്ച കല്യാണസാരി ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താല്‍ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് അവസാന നിമിഷം അലങ്കോലമായത്. വിവാഹവേദിയില്‍ വെച്ചുണ്ടായ ഈ അപ്രതീക്ഷിത സംഭവം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

വരന്റെ വീട്ടുകാര്‍ വധുവിനായി കരുതിയിരുന്ന സാരിയുടെ നിറവും ഡിസൈനും തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് വധു തുറന്നു പറയുകയായിരുന്നു. ഇത് വലിയ തര്‍ക്കത്തിലേക്ക് നയിച്ചു. തുടര്‍ന്ന് താന്‍ ഈ വിവാഹത്തിന് തയ്യാറല്ലെന്ന് വധു നിലപാടെടുത്തു. വീട്ടുകാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

വിവാഹത്തിനായി എത്തിയ അതിഥികളും ബന്ധുക്കളും ഈ സംഭവത്തില്‍ അമ്പരന്നു. ഇരു കുടുംബങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വധു പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ വിവാഹം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചെറിയൊരു കാര്യത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയത് സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Photo and News Source: Marunadan Malayali