തിരുവല്ലയിൽ വഴിയോര കച്ചവട മസ്ദൂർ സംഘത്തിന്റെ (ബി.എം.എസ്) മേഖലാ പ്രവർത്തക യോഗം സംഘടിപ്പിച്ചു. ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് കെ.ജി യോഗം ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവടക്കാരുടെ വിവിധ വിഷയങ്ങളും സംഘടനാപരമായ കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.
മേഖലാ പ്രസിഡന്റ് ടി.എൻ സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ, വഴിയോര കച്ചവട സംഘം മേഖലാ സെക്രട്ടറി പി.ജി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് മേഖല വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് നെടുമ്പ്രം, മുഹമ്മദ് ഷെരീഫ്, കമലാസനൻ എസ്, രവി ആർ, ഷീല വേണു തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ പുതിയ മേഖലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ബിജു മത്തായി (പ്രസിഡന്റ്), അശോകൻ നായർ പി.ജി (സെക്രട്ടറി), വേണു സി.ടി (ട്രഷറർ), അനിൽകുമാർ കെ (വൈസ് പ്രസിഡന്റ്), വിജയൻ കെ.പി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Photo and News Source: Kerala Kaumudi Latest









