തിരുവനന്തപുരത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് യുവാവിന് നേരെ ആക്രമണം. അമ്പലമുക്ക് സ്വദേശിയായ വിഷ്ണുവിനെയാണ് അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലയിൻകീഴ് സ്വദേശികളായ അരുൺ (34), അഖിൽ (32) എന്നിവരെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 12-ന് പുലർച്ചെ പേരൂർക്കട തങ്കമ്മ സ്റ്റേഡിയത്തിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. യാത്രയ്ക്കിടെയുണ്ടായ വാക്കുതർക്കവും മുൻവൈരാഗ്യവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. യാത്രയ്ക്കിടെ അസഭ്യം പറഞ്ഞത് വിഷ്ണു ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് വിഷ്ണുവിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പേരൂർക്കട പോലീസ് പ്രതികളെ പിടികൂടുകയും തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
Photo and News Source: Kairali News









