തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ എംജിസിടിഎ (MGCTA), തങ്ങളുടെ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രവാസലോകത്ത് കഴിയുന്ന എംജി കോളേജ് കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനും, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ലക്ഷ്യമിട്ടുകൊണ്ട് വിപുലമായ ഒരു കമ്മിറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്.

പുതിയ ഭാരവാഹികളായി മഹേഷ് കൃഷ്ണൻ (ചെയർമാൻ), ലാൽ രാജൻ (പ്രസിഡന്റ്), സജി എസ് പിള്ള (ജനറൽ സെക്രട്ടറി), ബിജു കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ സംഗീത അരുൺ (വൈസ് ചെയർമാൻ), പുഷ്പ മഹേഷ് (വൈസ് പ്രസിഡന്റ്), ഷൈജു രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), രശ്മി നിഷാന്ത് (ജോയിന്റ് ട്രഷറർ), ശ്യാം ചന്ദ്രഭാനു (കോർഡിനേറ്റർ), സുമേഷ് എസ്.കെ (ആർട്സ് & കൾച്ചറൽ കോർഡിനേറ്റർ) എന്നിവരും പുതിയ നേതൃനിരയിൽ ഉൾപ്പെടുന്നു.

സംഘടനയുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി വി.എസ്. ബിജു കുമാർ, ശ്യാം വിശ്വനാഥൻ, അഡ്വ. മനു ഗംഗാധരൻ എന്നിവരടങ്ങുന്ന ഉപദേശകസമിതിയെയും നിയമിച്ചിട്ടുണ്ട്. എംജി കോളേജിന്റെ മഹത്തായ പാരമ്പര്യവും ഓർമ്മകളും കാത്തുസൂക്ഷിക്കുന്നതിനൊപ്പം, യുഎഇയിലെ പൂർവ്വ വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണവും കൂടുതൽ ശക്തമാക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Photo and News Source: Sathyam Online