നാസിക്: ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ നാസിക് ശാഖയിൽ ഹിന്ദു ജീവനക്കാരെ ഭീഷണിപ്പെടുത്തി, ലൈംഗിക ചൂഷണവും മതംമാറ്റവും നടത്തിയെന്ന കേസിലെ പ്രതി ഡാനിഷ് ഇജാസ് ഷെയ്ഖിന് ജാമ്യം നിരസിച്ചു. ജഡ്ജി വി. വി. കതാരെ, പ്രതി മതവികാരം വൃണപ്പെടുത്താനും മറ്റുമായി ആസൂത്രണം ചെയ്തതായി എഫ്. ഐ. ആറിൽ സൂചനയുണ്ടെന്ന് വ്യക്തമാക്കി. ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ള ഡാനിഷിനെ വിട്ടയക്കുന്നത് സമൂഹിക ക്രമസമാധാനത്തിന് ഭീഷണിയായേക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നാസിക് സെൻട്രൽ ജയിലിലാണ് ഡാനിഷ്.
ടിസിഎസിലെ ലൈംഗിക, ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 11 പ്രതികളും ഉൾപ്പെടുന്നു. മുഖ്യപ്രതി നിദ ഖാൻ ഒളിവിലാണ്. ടിസിഎസ് ജീവനക്കാരനായ കൃഷ്ണ മാനെ നൽകിയ പരാതിയിലാണ് ഡാനിഷിനും തൗസിഫ് അട്ടാറിനുമെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. മതവികാരങ്ങളെ വൃണപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ നടപടി. സമൂഹിക പ്രത്യാഘാതങ്ങളുള്ള കുറ്റാരോപണങ്ങളാണ് ഡാനിഷിനെതിരെ ഉയർത്തിയിട്ടുള്ളത്. അതിനാൽ ജാമ്യം നിരസിക്കുന്നതിൽ കോടതി വ്യക്തമായ നിലപാട് സ്വീകരിച്ചു.
Photo and News Source: Janmabhumi



