കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തിരിച്ചുവരവിന്റെ പാതയിലാണ്. കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്‌സിയെ 2-1ന് തോല്പിച്ചു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ മാത്തിയാസ് ഹെർണാണ്ടസ് നേടിയ ഗോളിലാണ് വിജയം ഉറപ്പിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലായി. 12-ാം മിനിറ്റിൽ വിക്ടർ ബൊര്‍ത്തേമുവിന്റെ ഗോളിലൂടെ ആദ്യ ലീഡ്. 27-ാം മിനിറ്റിൽ റഹീം അലി ഗോളടിച്ച് സമനിലയിലാക്കി.
ആദ്യ പകുതി 1-1ന് തീര്‍ന്നു. ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ അധികാരമുറപ്പിച്ചെങ്കിലും ഫലം കൈവരിച്ചത് അവസാന നിമിഷങ്ങളിലാണ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ആദ്യ പത്തിനുള്ളിലായി. നിലവിൽ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.
Photo and News Source: Janmabhumi



