ചണ്ഡിഗഡിൽ വച്ച് ഹരിയാൻവി സംഗീതത്തിലും സോഷ്യൽ മീഡിയയിലും തിളങ്ങിയ ദിവ്യാങ്ക സിരോഹി (30) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ താരമായിരുന്നു. 50-ൽപ്പരം ഗാനങ്ങളിൽ അവർ തന്റെ സാന്നിധ്യം പകർന്നിരുന്നു. പ്രശസ്ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാത്രിയിൽ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമായി. അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ അവർ മരണമടഞ്ഞു. ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള മോക്ഷ സ്ഥൽ ഹിന്ദനിൽ വെച്ച് അന്ത്യകർമങ്ങൾ നടന്നു. സോഷ്യൽ മീഡിയയിൽ 1.3 മില്യൺ ഫോളോവേഴ്സുള്ള ദിവ്യാങ്കയ്ക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു.

Photo and News Source: Samakalika Malayalam