കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയ്ക്കെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കോൺഗ്രസ് വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണെന്ന് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ ധാർമ്മിക അധികാരവും നഷ്ടപ്പെട്ട ഗ്യാനേഷ് കുമാറിനെ ജനാധിപത്യത്തെ ബലി നൽകിയ ഭീരുവായി ചരിത്രം ഓർക്കുമെന്നും കോൺഗ്രസ് വിമർശനം ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘തീവ്രവാദി’ എന്നു വിശേഷിപ്പിച്ച പരാമർശത്തിലാണ് നോട്ടീസ് നൽകിയത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Photo and News Source: 24 News



