വാഷിങ്ടണിൽ നിന്നുള്ള അമേരിക്കൻ സൈന്യം അറബിക്കടലിലെ അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ വെച്ച് മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകളെ തടഞ്ഞു. ഡീപ് സീ, ഡോറീന, സെവിന്‍ എന്നീ കപ്പലുകളാണവ. ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളോട് ചേര്‍ന്നാണ് ഈ കപ്പലുകള്‍ സഞ്ചരിച്ചത്. ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനാലാണ് ഈ നടപടി. ഈ കപ്പലുകളെ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് തിരിച്ചയക്കുകയോ അല്ലെങ്കില്‍ യുഎസ് നാവികസേനയുടെ അകമ്പടിയോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യും.

‘ഡോറീന’ എന്ന കപ്പല്‍ നിലവില്‍ യുഎസ് യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടഞ്ഞ് ഇറാന്‍ പിടിമുറുക്കിയതാണ് അമേരിക്കയുടെ നിലപാടിന് കാരണം. ഉപരോധം ആരംഭിച്ച ശേഷം 29 കപ്പലുകള്‍ ഇതിനോടകം തടയുകയോ തിരിച്ചയക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ട്.

Photo and News Source: Siraj Live