കേരള സർക്കാരിന്റെ കർഷകതിലകം പുരസ്‌കാരം നേടിയ ബിൻസി ജെയിംസിനെ മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ആദരിച്ചു. സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് സെൻട്രൽ കമ്മിറ്റി അംഗം കൂടിയാണ് ബിൻസി ജെയിംസ്. റുവി സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ് ജോസ് ബിൻസി ജെയിംസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ അസോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, ഫാ. ഷാജി പി ജോഷ്വാ, ഇടവക കോ-ട്രസ്റ്റി ബിനു അമ്മിണി, ആക്ടിങ്ങ് സെക്രട്ടറി വർഗീസ് കുരുവിള എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന സെന്റ് ഡയനേഷ്യസ് ഫെലോഷിപ്പ് യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബിൻസി ജെയിംസ്, ജൈവ കൃഷിയുടെ സാധ്യതകളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും വിശദമായ ക്ലാസ് നയിച്ചു. ഫെലോഷിപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ സദസ്സിനോട് സംസാരിച്ചു.
ഇടവക ഭാരവാഹികളും ഫെലോഷിപ്പ് അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ, ചോദ്യോത്തര വേളയും ഏറെ ശ്രദ്ധേയമായി. ഫെലോഷിപ്പിന്റെ സ്‌നേഹോപഹാരം ഫാ. തോമസ് ജോസ് ബിൻസി ജെയിംസിന് കൈമാറി. സെക്രട്ടറി മാത്യു തോമസ് മെഴുവേലി, ട്രഷറർ വിജി തോമസ് വൈദ്യൻ, ജോയിന്റ് സെക്രട്ടറി ബിനു തോമസ് വില്ലോത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Photo and News Source: Mathrubhumi








