ദിവസവും കട്ടൻ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിലെ മെറ്റബോളിക് നിരക്ക് ഏകദേശം 3 മുതൽ 11 ശതമാനം വരെ വർദ്ധിപ്പിക്കാൻ കട്ടൻ കാപ്പിക്ക് സാധിക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
കട്ടൻ കാപ്പിയിലെ കഫീൻ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അതുവഴി ശ്രദ്ധയും ജാഗ്രതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പതിവായി കട്ടൻ കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നും, ഇത് പക്ഷാഘാതം, സിറോസിസ് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ടൈപ്പ് 2 പ്രമേഹം തടയുന്നതിൽ കട്ടൻ കാപ്പിക്ക് വലിയ പങ്കുണ്ട്. കൂടാതെ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കട്ടൻ കാപ്പി മികച്ച പങ്ക് വഹിക്കുന്നുണ്ട്.
ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ വിഷാദരോഗ സാധ്യത കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മത്തിലെ മുഖക്കുരു കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Photo and News Source: Asianet News










