കൊച്ചിയിലെ ചമ്പക്കര കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 30നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കനാലിലെ തൈക്കുടം ഭാഗത്ത് ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞയുടൻ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള ടീഷർട്ടും ട്രാക്ക് സ്യൂട്ടുമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ മരട് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
Photo and News Source: Kerala Kaumudi









