കോലഞ്ചേരി ഐരാപുരം റബർ പാർക്ക് നുസ്രത്ത് നഗർ അങ്കണവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച കാർത്യായനി ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി. 42 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് ടീച്ചർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്.

ഐരാപുരം കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉദ്ഘാടനം ചെയ്തു. പി.ആർ. മണി അധ്യക്ഷത വഹിച്ച യോഗത്തിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് കാർത്യായനി ടീച്ചർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർമാരായ അഷ്റഫ്, എം.പി. റെജി, നളിനി മോഹനൻ, കൊച്ച അഹമ്മദ് എന്നിവർ സംസാരിച്ചു. അങ്കണവാടിയിലെ സേവനത്തിലൂടെ നിരവധി തലമുറകളെ വാർത്തെടുക്കാൻ സാധിച്ച ടീച്ചറുടെ പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ പ്രത്യേകം അനുസ്മരിച്ചു.

Photo and News Source: Kerala Kaumudi