വൈപ്പിൻ എടവനക്കാട് പഴമ്പിള്ളി ഫാമിലി ആൻഡ് റിലേറ്റീവ്‌സിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വാച്ചാക്കൽ എസ്.പി സഭ സ്‌കൂളിൽ വെച്ച് നടന്ന പരിപാടി കുടുംബത്തിലെ മുതിർന്ന അംഗമായ ഓമന ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഒത്തുചേരുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

കുടുംബ സംഗമത്തിൽ പ്രസിഡന്റ് ഹേമ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ഷീജ ഷെമൂർ, ട്രഷറർ സിംല ദിനരാജ്, രക്ഷാധികാരി പി.എം.ജോഷി എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. പഴയകാല ഓർമ്മകൾ പങ്കുവെച്ചും വിശേഷങ്ങൾ കൈമാറിയും കുടുംബാംഗങ്ങൾ ഒത്തുചേർന്ന സമയം ഏറെ സന്തോഷകരമായി മാറി.

Photo and News Source: Kerala Kaumudi