കാസർഗോഡ് കുമ്പള കിദൂർ കുണ്ടങ്കേരടുക്ക സ്വദേശിനിയായ പ്രഫുല്ല (22) ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നാല് മാസം മുൻപാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുൻപ് ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.

മണിയുടെ മരണവാർത്ത പ്രഫുല്ലയെ മാനസികമായി തളർത്തിയിരുന്നു. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പുറത്തുപോയ സമയത്താണ് പ്രഫുല്ല വീടിന്റെ ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ബി. ജയാനന്ദന്റെ മകളാണ് പ്രഫുല്ല.

സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നുള്ള അന്ത്യാഭിലാഷമാണ് കുറിപ്പിലുള്ളത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Photo and News Source: Sathyam Online