മലയാളികളുടെ ഭക്ഷണശീലത്തിൽ ചോറിന് എന്നും വലിയൊരു സ്ഥാനമാണുള്ളത്. വിശന്നിരിക്കുമ്പോൾ ലേശം ചോറും കറിയും കിട്ടിയാൽ ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിനും നൽകാനാവില്ല. വീട്ടിൽ കൂൺ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവമാണ് കൂൺ തോരൻ. ഇത് ചോറിനൊപ്പം കഴിക്കാൻ ഏറെ അനുയോജ്യമാണ്.
ഈ വിഭവം തയ്യാറാക്കാൻ പത്ത് കൂൺ, രണ്ട് സവാള, ചെറിയ കഷ്ണം ഇഞ്ചി, ഒരു തണ്ട് കറിവേപ്പില, അര ടീസ്പൂൺ വീതം പെരുംജീരകപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി, ഒരു കപ്പ് തേങ്ങാ ചിരവിയത്, രണ്ട് ടീസ്പൂൺ എണ്ണ, പാകത്തിന് ഉപ്പ് എന്നിവ ആവശ്യമാണ്.
ആദ്യം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള വഴന്നു വരുമ്പോൾ ഗരം മസാല, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന കൂൺ ഇതിലേക്ക് ചേർത്ത് വേവിക്കുക.
കൂൺ പാതി വെന്തു വരുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. അരപ്പ് വെന്ത ശേഷം പാത്രം അടുപ്പിൽ നിന്നും ഇറക്കി വെക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഈ വിഭവം ഉച്ചഭക്ഷണത്തിന് മികച്ചൊരു കൂട്ടാണ്.
Photo and News Source: Kairali News










