മാതൃദിനത്തോടനുബന്ധിച്ച് ജെ.സി.ഐ പുന്നപ്രയുടെ നേതൃത്വത്തിൽ ഹൃദ്യമായ ആദരവ് ചടങ്ങ് സംഘടിപ്പിച്ചു. സംഘടനയുടെ മുൻ പ്രസിഡന്റുമാരുടെ 70 വയസ്സ് പിന്നിട്ട അമ്മമാരെ നേരിട്ട് സന്ദർശിച്ചാണ് പ്രവർത്തകർ സ്നേഹാദരങ്ങൾ അർപ്പിച്ചത്. ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് റിസാൻ എ. നസീറിന്റെ നേതൃത്വത്തിലായിരുന്നു ഈ മാതൃകാപരമായ പ്രവർത്തനം.
മുൻ പ്രസിഡന്റുമാരായ അഡ്വ. പ്രദീപ് കൂട്ടലയുടെ അമ്മ ആനിമ്മ ജോസഫ്, മാത്യു തോമസിന്റെ അമ്മ മറിയാമ്മ തോമസ്, അനിൽ അവിട്ടത്തിന്റെ അമ്മ സരോജിനി അമ്മ, ടി. എൻ. തുളസിദാസിന്റെ അമ്മ ഗിരിജ എൽ, മനീഷ് ശശിധറിന്റെ അമ്മ സാവിത്രി, പത്മകുമാറിന്റെ അമ്മ സി. എൻ. അമ്മിണി എന്നിവരെയാണ് പ്രവർത്തകർ സന്ദർശിച്ച് ആദരിച്ചത്. അമ്മമാർക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിക്കാൻ സാധിച്ചത് വലിയൊരു അനുഭവമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ ഫിലിപ്പോസ് തത്തംപ്പള്ളി, നസീർ സലാം, സ്മിത അനിൽ, മിനി പ്രദീപ്, റീഗൽ മാത്യു, മുനിയ തുളസീദാസ് തുടങ്ങിയവർ പങ്കെടുത്തു. മാതൃദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തിലെ മുതിർന്ന തലമുറയ്ക്ക് നൽകിയ ഈ ആദരവ് ഏറെ ശ്രദ്ധേയമായി.
Photo and News Source: Kerala Kaumudi







