ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തി. ഗൗരിബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബഖ്‌റയിൽ വെച്ചാണ് ജൈനുദ്ദീൻ എന്ന കൊടും ക്രിമിനൽ യുവതിയെ മർദ്ദിച്ച് തള്ളിയിട്ട ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. ഇയാൾക്കെതിരെ കവർച്ചയും അക്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ ജൈനുദ്ദീനെ കണ്ടെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, പ്രതി പോലീസിന് നേരെ പ്രത്യാക്രമണം നടത്താൻ മുതിർന്നു. തുടർന്ന് ആത്മരക്ഷാർത്ഥം പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇയാൾക്ക് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ജൈനുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റ കാലിൽ ഗുരുതരമായ പരിക്കേറ്റതിനാൽ അത് മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതിയിൽ നിന്ന് രണ്ട് നാടൻ പിസ്റ്റളുകളും വെടിയുണ്ടകളും മോഷ്ടിച്ച സ്വർണ്ണ-വെള്ളി ആഭരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Photo and News Source: Janmabhumi









