മേടക്കൂറുകാർക്ക് ഈ ആഴ്ച ഭൂമി വാങ്ങാൻ യോഗമുണ്ട്. പങ്കാളിത്ത ബിസിനസ്സിൽ നിന്ന് മികച്ച ലാഭം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഔദ്യോഗികമായി ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഇടവക്കൂറുകാർക്ക് വീട്ടിൽ സമാധാനവും സ്വസ്ഥതയും വർദ്ധിക്കും. പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കുമെങ്കിലും അയൽവാസികളുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
മിഥുനക്കൂറുകാർക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും. എന്നാൽ രേഖകൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. ജോലിസ്ഥലത്ത് അശ്രദ്ധ ഒഴിവാക്കുക. കർക്കടകക്കൂറുകാർക്ക് വിദേശത്ത് നിന്ന് സഹായം ലഭിക്കും. മുടങ്ങിക്കിടന്ന വീടുപണി പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷകളിൽ വിജയം സുനിശ്ചിതമാണ്. ചിങ്ങക്കൂറുകാർക്ക് കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. സർക്കാർ നടപടികൾ നേരിടേണ്ടി വന്നേക്കാം എന്നതിനാൽ ജാഗ്രത പാലിക്കുക.
കന്നിക്കൂറുകാർക്ക് നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. പിതൃസ്വത്ത് ലഭിക്കാൻ യോഗമുണ്ട്. മക്കളുടെ കാര്യത്തിൽ അല്പം ആശങ്കയുണ്ടാകാം. തുലാക്കൂറുകാർക്ക് ഓഹരി വിപണിയിൽ നിന്ന് ലാഭം ലഭിക്കും. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കും. വൃശ്ചികക്കൂറുകാർക്ക് ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ബുദ്ധിശക്തിക്കും അറിവിനും അംഗീകാരം ലഭിക്കുന്ന വാരമായിരിക്കും.
ധനുക്കൂറുകാർക്ക് സന്താനങ്ങളുടെ പുരോഗതിയിൽ സന്തോഷമുണ്ടാകും. പുതിയ ബിസിനസ്സ് സംരംഭങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായി ചർച്ച ചെയ്യും. മകരക്കൂറുകാർക്ക് മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടവും കീർത്തിയും ലഭിക്കുന്ന കാലയളവാണ്.
Photo and News Source: Janmabhumi









