തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TAK) 2026-ലെ പ്രവർത്തന വർഷത്തേക്കുള്ള സെൻട്രൽ കളിക്കളം കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 3.30-ന് ട്രാസ്ക് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വനിതാവേദി ജോയിന്റ് സെക്രട്ടറി ക്രിസ്റ്റൽ മഞ്ഞളി അധ്യക്ഷത വഹിച്ചു. വനിതാവേദി ജനറൽ കൺവീനർ വിജിത രതീഷ്, സെക്രട്ടറി സുബൈദ ഷാജഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അസോസിയേഷൻ പ്രസിഡന്റ് രജീഷ് ചിന്നൻ, സെക്രട്ടറി സുജീഷ് പി.എസ്, ട്രഷറർ മനോജ് കുരുംമ്പയിൽ, വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി, ജോയിന്റ് സെക്രട്ടറിമാരായ മുകേഷ് ഗോപാലൻ, രമേഷ് മേനോൻ, സുധീർ കല്ലായിൽ, ജോയിന്റ് ട്രഷറർ ജിൽ ചിന്നൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷന്റെ യുവജന വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.
പുതിയ ഭാരവാഹികളായി കുമാരി സാന്ദ്ര മരിയയെ (കളിക്കളം കൺവീനർ), മാസ്റ്റർ ഏദൽ ജോസഫ് ജില്ലിനെ (സെക്രട്ടറി), കുമാരി ഷസ ഷാജഹാനെ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ, നിശാൽ പി. സുജീഷ്, ആരവ് മധു, ആൻറിയ അനിൽ, അഭിറാം സിസിൽ, ബോസ്കോ വില്യം, ഹൃഷികേശ് സുദർശൻ, എറിക് ജോൺസ്, ഇവലിൻ ജോഫി, കെവിൻ ജിജോ എന്നിവരെ സെൻട്രൽ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
Photo and News Source: Sathyam Online










