റോട്ടറി ക്ലബ് ഓഫ് കൊച്ചിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന പാർപ്പിട പദ്ധതിയുടെ ഭാഗമായി, പെരുമ്പളം ഗ്രാമപഞ്ചായത്തിലെ കാവക്കടവിൽ ഷൈനിക്ക് നിർമ്മിച്ചു നൽകിയ പുതിയ വീടിന്റെ താക്കോൽദാനം നടന്നു. റോട്ടറി ജില്ലാ ഗവർണർ ഡോ. ജി. എൻ. രമേശ് താക്കോൽ കൈമാറി.

ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പ്രസിഡന്റ് മിഷേൽ നിയാസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ ലക്ഷ്മി നാരായണൻ, റോട്ടറി ക്ലബ് സെക്രട്ടറി ഗൗതം ശ്രീധർ, റോട്ടറി കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ഡോ. പി. ടി. മാത്യു, മുൻ റോട്ടറി പ്രസിഡന്റ് ശ്വേത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. സിജി സിംഗ്, പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ കാളിപറമ്പ്, ഷീല ബോസ്, റോട്ടറി കമ്മ്യൂണിറ്റി കോർപ്സ് ചെയർമാൻ രാജേന്ദ്രൻ കണ്ണാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അർഹരായവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിലൂടെ സമൂഹത്തിൽ വലിയൊരു മാറ്റമാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

Photo and News Source: Kerala Kaumudi Latest