ഓൾ ഇന്ത്യ എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം നടന്ന ദ്വിദിന പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) നേതൃത്വത്തിൽ എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിന് മുന്നിലാണ് സൈലന്റ് സിറ്റ് ഇൻ ഡെമോൺട്രേഷൻ അഥവാ മൗന ധർണ നടത്തിയത്.
ഈ മാസം 25, 26 തീയതികളിൽ നടന്ന പണിമുടക്കിനോട് അനുബന്ധിച്ചായിരുന്നു ഈ പ്രതിഷേധ പരിപാടി. യൂണിയൻ ജനറൽ സെക്രട്ടറിയും എ.ഐ.എസ്.ബി.ഐ.എസ്.എഫ് ദേശീയ സീനിയർ വൈസ് പ്രസിഡന്റുമായ അഖിൽ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.
പ്രതിഷേധ പരിപാടിയിൽ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) സംസ്ഥാന പ്രസിഡന്റ് രജത്.എച്ച്.സി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമായി ഫെഡറേഷൻ ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പ്രതിഷേധ പരിപാടികൾ നടന്നു വരികയാണ്.
Photo and News Source: Kerala Kaumudi









