ലൂപ്പസ് രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി എറണാകുളത്ത് ഇന്ന് ലൂപ്പസ് ദിനാചരണം സംഘടിപ്പിക്കുന്നു. കേരള ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ, ഡോ. ഷേണായിസ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലൂർ എം.ഇ.എസ് ഹാളിൽ രാവിലെ പത്തിനാണ് പരിപാടി ആരംഭിക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ. പത്മനാഭ ഷേണായി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർ സി. രഞ്ജിനി മുഖ്യാതിഥിയായി പങ്കെടുക്കും. ലൂപ്പസ് രോഗത്തെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വിദഗ്ധരായ ഡോക്ടർമാർ ക്ലാസുകൾ നയിക്കും.

ഡോ. ഫെസി ലൂയിസ്, ഡോ. അനുരൂപ വിജയൻ, ഡോ. കാവേരി കെ. നളിയന്ദ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. കൂടാതെ ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ പ്രസിഡന്റ് വചസാമൃത, സെക്രട്ടറി ദിനേശ് മേനോൻ എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Photo and News Source: Kerala Kaumudi